കിഴക്കമ്പലം: വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം ഐ.സി.ഡി.എസ് പ്രൊജക്ടിലെ 122 അങ്കൻവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി.എസ്. ടി രജിസ്‌ട്രേഷൻ ഉള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്റവച്ച മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിക്കുന്നു. 8 ന് ഉച്ചയ്ക്ക് 12 മണിവരെ ടെണ്ടറുകൾ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 3 ന് ടെണ്ടറുകൾ തുറക്കുമെന്ന് വാഴക്കുളം ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.