 കൊച്ചിൻ ഫ്ലവർ ഷോ മൂന്നു മുതൽ 12വരെ

കൊച്ചി: ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന 38ാമത് കൊച്ചിൻ ഫ്‌ളവർഷോ ജനുവരി മൂന്നു മുതൽ 12 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും.

അര ലക്ഷത്തോളം പൂച്ചെടികൾ പ്രദർശനത്തിനുണ്ട്. രണ്ടായിരത്തിൽപ്പരം റോസാചെടികളും, ആയിരത്തിൽപ്പരം ഓർക്കിഡുകളും, അഡീനിയം, കൂടാതെ പെറ്റിയൂണിയ, ഡാലിയ, ജെർബിറ, സാൽവിയ, പൊയിൻസെറ്റിയയുടെ നവീന ഇനമായ പ്രിൻസ് സെറ്റിയ, വിവിധ ഇനം ജമന്തികൾ തുടങ്ങി അമ്പതിൽപ്പരം ഇനം പൂച്ചെടികളും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനം മൂന്നിന് വൈകീട്ട് അഞ്ചു മണിക്ക് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർവ്വഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി., കളക്ടർ കെ.എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുക്കും.

• കൃഷി വകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, കയർ ബോർഡ്, നാളികേര വികസന ബോർഡ്, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, കേരഫെഡ്, ഇൻഫോ പാർക്ക് തുടങ്ങി സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും.

• റോസ്, ചെമ്പരത്തി, കളളിമുൾ ചെടികൾ, ഓർക്കിഡ്, ടോപ്പിയറി (ആകർഷകമായ രീതിയിൽ രൂപമാറ്റം ചെയ്ത ചെടികൾ) എന്നീ ചെടികൾക്കായി പ്രത്യേക പവലിയനുകൾ

• ഫോട്ടോ ബൂത്തുകളും സെൽഫി സ്‌പോട്ടുകളും. മികച്ച സെൽഫിക്ക് ദിവസവും സമ്മാനം.
• ജനുവരി 11ന് കുട്ടികൾക്കായി പുഷ്പരാജകുമാരൻ, പുഷ്പരാജകുമാരി മത്സരം.

• സ്‌കൂൾ വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ പ്രവേശനം.

• പ്രവേശനം രാവിലെ 11 മുതൽ രാത്രി​ 9 വരെ.

• പുഷ്പാലങ്കാരത്തിനായി പ്രത്യേക പവിലിയൻ.

• ചെടികൾ, പൂക്കൾ എന്നിവ കൊണ്ടുളള ഇൻസ്റ്റലേഷൻ.