കൊച്ചി: എളംകുളം പബ്ളിക് ലൈബ്രറിയിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഡൊമിനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് മധു തച്ചേത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹി അജിത് കുമാർ ആശംസ നേർന്നു. ബാബുരാജ് സ്വാഗതവും ആന്റണി ഇലഞ്ഞിക്കൽ നന്ദിയും പറഞ്ഞു.