കൊച്ചി: പതിനൊന്ന് കലാകാരന്മാരുടെ സംയുക്ത ചിത്രശില്പകലാ പ്രദർശനം ജനുവരി നാല് മുതൽ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ നടക്കും. നാലിന് രാവിലെ 10ന് വനം മന്ത്രി കെ. രാജു പ്രദർശനം ഉദ്ഘാടനം ചെയ്യും.

ഒമ്പതിന് സമാപിക്കുന്ന പ്രദർശനം ദിവസേന രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയാണ്. സാധാരണക്കാരായ ചിത്ര, ശില്പകലാകാരന്മാർക്ക് സൃഷ്ടികൾ പ്രദർശിപ്പിക്കാൻ കേരളത്തിൽ വേദികളും അവസരങ്ങളും കുറവാണെന്ന് എക്കോ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എക്കോ 2020 സംഘാടകരായ ഭദ്രൻ കാർത്തിക, കെ.എസ് വിജയൻ, പ്രണവ് ശ്രീകുമാർ, ഷമീർ ഹരിപ്പാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.