കോലഞ്ചേരി: കോലഞ്ചേരി ഞാറ്റും കാലായിൽ ഹിൽടോപ്പിൽ നടന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ 46-ാമത് രാജ്യാന്തര സുവിശേഷയോഗം സമാപിച്ചു.സ്ഥാപക പ്രസിഡന്റ് പ്രൊഫ.എം.വൈ യോഹന്നാൻ നവവത്സര സന്ദേശം നൽകി. പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ അനേകം പരാജയങ്ങൾ നമുക്ക് സംഭവിച്ചിട്ടുണ്ട്. സംശുദ്ധമായ ഒരു ജീവിതം നയിക്കണമെന്നുള്ളതായിരിക്കട്ടെ പുതുവർഷത്തിലേക്ക് പ്രവേശിക്കുന്ന നമ്മുടെ സമർപ്പണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു .
'യേശുക്രിസ്തു ഹൃദയ രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ' എന്നതായിരുന്നു ഈ വർഷത്തെ കൺവെൻഷന്റെ ചിന്താവിഷയം.
സമാപന ദിവസം അമൃതധാരയുടെ ഗാന ശുശ്രൂഷയും തുടർന്ന് തോമസ് ജോൺ,യു.ടി ജോർജ്ജ്, പ്രൊഫ. സി.എം. മാത്യു എന്നിവർ വിവിധ ശുശ്രൂഷകൾ നയിച്ചു.