കൊച്ചി : ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയേഴ്സ് (ഐ.ഇ.ഇ.ഇ) സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനം നാളെ മുതൽ നാല് വരെ കൊച്ചിയിൽ നടത്തും. 16ൽപരം രാജ്യങ്ങളിൽ നിന്നായി നാനൂറോളം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും ഗവേഷകരും പങ്കെടുക്കും. വൈദ്യുത വാഹന ബാറ്ററിയുടെ പരിപാലനം ഉൾപ്പടെയുള്ള വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഐ.ഇ.ഇ.ഇ ഭാരവാഹികളായ സി.എം വർഗീസ് , പ്രൊഫ.കെ.ബിജു എന്നിവർ വാർത്താസമ്മേളത്തിൽ പറഞ്ഞു.
സിംഗപ്പൂർ നന്യാംഗ് സാങ്കേതിക സർവകലാശാലയിലെ പ്രൊഫ. വാംഗ് പെംഗ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.ഇ. ഇ.ഇ കേരള ഘടകം ചെയർമാൻ ഡോ.എം.എസ് സമീർ അധ്യക്ഷനാകും. ഐ.ഇ.ഇ.ഇ നിക്കോള ടെസ്‌ല അവാർഡ് ജേതാവായ ഡോ.ടോമി സെബാസ്റ്റിയൻ, യൂജന്റിൽമാൻ അവാർഡ് ജേതാവായ പ്രൊഫ.കെ.ഗോപകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.