sargasavadham
കൂട്ടുകാട് സാന്റാക്രൂസ് എൽ.പി. സ്കൂൾ സിപ്പി പള്ളിപ്പുറത്തിന്റെ സർഗ്ഗ സംവാദം.

പറവൂർ : കൂട്ടുകാട് സാന്റാക്രൂസ് എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'സിപ്പി സാറും കുട്ട്യോളും ' എന്ന പേരിൽ സർഗ്ഗ സംവാദം സംഘടിപ്പിച്ചു. സാഹിത്യ സൃഷ്ടികളുടെ രചനയുടെയും ആസ്വാദനത്തിന്റേയും വഴികൾ സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം കുട്ടികൾക്ക് പരിചയപ്പെടുത്തി. ഫാ ജോസഫ് ഒളാട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. അന്ന ജോജോ, മിഷമ, മിനി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.