കൊച്ചി : കേരള സ്റ്റേറ്റ് ടിമ്പർ മെർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാലിന് പെരുമ്പാവൂരിൽ നടക്കും. മരവ്യവസായ മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നും സാമ്പത്തിക മാന്ദ്യവും ജി.എസ്.ടി പരിഷ്‌കാരങ്ങളും പെട്രോളിയം വിലവർധനയും മര വ്യാപാര മേഖലയെ ദോഷകരമായി ബാധിച്ചതായി അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എസ് നാസർ, സെക്രട്ടറി സി.എച്ച് മുനീർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വനംവകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.ജി സത്യൻ, ട്രഷറർ മിഘോഷ് മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.