പറവൂർ : ഇൻഡഗ്രേറ്റഡ് ഹൗസിംഗ് ആൻഡ് സ്ലം ഡവലപ്മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം പണിത വീടിന് നികുതി ഈടാക്കിയത് തിരിച്ചു കൊടുക്കാത്തതിൽ പ്രതിഷേധിച്ചു ബി.ജെ.പി കൗൺസിലർ സ്വപ്ന സുരേഷ് നഗരസഭ സെക്രട്ടറിയുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്നു സമരം ചെയ്തു. വാണിയക്കാട് സ്വദേശിയുടെ കൈയിൽ നിന്നാണ് നികുതി ഈടാക്കിയത്. . രാവിലെ പത്തിന് ആറംഭിച്ച സമരം പണം തിരികെ നൽകാമെന്ന അധികൃതരുടെ ഉറപ്പുലഭിച്ചതിനെത്തുടർന്ന് വൈകിട്ട് മൂന്നു മണിയോടെ അവസാനിപ്പിച്ചു.