പറവൂർ : ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിലുള്ള മദ്ധ്യമേഖല ജാഥക്ക് പറവൂരിൽ സ്വീകരണം നൽകി. പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ചേർന്ന സമ്മേളനത്തിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എളമരം കരീം, ജാഥാംഗങ്ങളായ കെ.സി. ജയപാൽ, മലയാലപ്പുഴ ജ്യോതിഷ്കുമാർഎന്നിവർ സംസാരിച്ചു. പി രാജു, എം.ബി. സ്യമന്തഭദ്രൻ, വി.സി. പത്രോസ്, പി.എൻ. സന്തോഷ്, എം.എൻ. ശിവദാസൻ, സാജു തോമസ്, കെ.സി. രാജീവ്, ടി.എസ്. രാജൻ എന്നിവർ നേതൃത്വം നൽകി.