sndp
എസ്.എൻ.ഡി.പി യോഗം അത്താണി ശാഖയുടെ കീഴിലുള്ള ഡോ:പൽപ്പു കുടുംബ യൂണിറ്റ് വാർഷികം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം അത്താണി ശാഖയുടെ കീഴിലുള്ള ഡോ:പൽപ്പു കുടുംബ യൂണിറ്റ് വാർഷികം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കുഞ്ഞപ്പൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. രഘുനാഥ് പൊയ്ക്കാട്ടുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. യുണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ശാഖ സെക്രട്ടറി പി.എസ്. ഷാജി എന്നിവർ സംസാരിച്ചു.