കൊച്ചി: ഹിന്ദു ഇക്കണോമിക് ഫോറം (എച്ച്.ഇ.എഫ്) സംഘടിപ്പിക്കുന്ന ആഗോള ബിസിനസ് സംഗമമായ അർത്ഥശാസ്ത്ര മാർച്ച് 21, 22 തിയതികളിൽ കൊച്ചിയിൽ നടക്കും. ലേ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന സംഗമത്തിൽ നിക്ഷേപക പദ്ധതികൾ ഉൾപ്പെടെ ചർച്ച ചെയ്യും.
17 രാജ്യങ്ങളിലെ മാനേജ്‌മെന്റ് വിദഗ്ദ്ധർ പങ്കെടുക്കും. ബിസിനസ് പദ്ധതികളുടെ അവതരണം, പദ്ധതികളുടെ അവലോകനങ്ങൾ, പഠനങ്ങൾ, ചർച്ചകൾ എന്നിവയും സംഘടിപ്പിക്കും.
വാണിജ്യ വ്യവസായ മേഖലകളിലെ പ്രഗത്ഭർ അർത്ഥശാസ്ത്രയിൽ പങ്കെടുക്കും.
സംരംഭകർക്ക് പദ്ധതികൾ അവതരിപ്പിക്കുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും അവസരം ഒരുക്കും. പരിശീലനം, പ്രചോദനം, സാംസ്‌കാരിക പരിപാടികൾ, പുരസ്‌ക്കാര സമ്മേളനം തുടങ്ങിയവയും നടക്കുമെന്ന് ജനറൽ കൺവീനർ സുനിൽകുമാർ ഭാസ്കരൻ അറിയിച്ചു.