അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിൽ ഭവനരഹിതർക്ക് ഭവനം എന്ന ലൈഫ് പദ്ധതി വഴി പണി പൂർത്തിയാക്കിയ 49-ാമത്തെ വീടിന്റെ താക്കോൽ ദാനം ചോട്ടുമരത്താൻ ബാബു - ബിന്ദു ദമ്പതികൾക്ക് നൽകി പഞ്ചായത്ത് പ്രസിഡന്റ് കെ വൈ വർഗീസ് നിർവ്വഹിച്ചു. അങ്കമാലി ബ്ലോക്കിന്റെ പരിധിയിൽ ഏറ്റവും കൂടുതൽ ലൈഫ് ഭവനങ്ങൾ പൂർത്തീകരിച്ച പഞ്ചായത്താണ് തുറവൂർ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് പാറേക്കാട്ടിൽ, എം എം ജെയ്സൺ, പഞ്ചായത്ത് അംഗം ലത ശിവൻ, വി ഇ ഒ റെജി ടി ആർ, കെ പി രാജൻ, അൽഫോൻസ സേവ്യർ, എം കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.