park
മുനിസിപ്പൽ പാർക്കിൽ ലൈറ്റ് കത്തിക്കാത്തതിനെതിരെ ഓലച്ചൂട്ട് കത്തിച്ച് സന്ദർശകരും കുട്ടികളും പ്രതിഷേധിക്കുന്നു.

അറ്റകുറ്റപ്പണിക്ക് തുകയില്ലാത്തതിനാൽ രാത്രി പാർക്ക് അടച്ചിടുമെന്ന് നഗരസഭ അധികൃതർ

.ആലുവ: പുതുവത്സരത്തലേന്നും ആലുവ മുനിസിപ്പൽ പാർക്ക് കൂരിരുട്ടിലയതിനെ തുടർന്ന് സന്ദർശകർ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു.

പ്രകാശമില്ലാത്ത കാരണം കുട്ടികൾക്ക് കളിക്കുവാൻ സാധിക്കുന്നില്ലെന്നാണ് പരാതി. കുട്ടികളും രക്ഷിതാക്കളും ഓലച്ചൂട്ട് കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു.
പൊതുപ്രവർത്തകരായ രാജീവ് മുതിരക്കാട്, കെ. രഞ്ജിത് കുമാർ, രാജേഷ് കുന്നത്തേരി, സനീഷ്‌ കളപ്പുരക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാസങ്ങളായി അടഞ്ഞുകിടന്ന മുനിസിപ്പൽ പാർക്ക് മൂവാറ്റുപുഴ ഇലാഹിയ കോളേജിൻെറ നേതൃത്വത്തിലാണ് കഴിഞ്ഞ ആഴ്ച പൂർവ്വസ്ഥിതിയിലാക്കിയത്. അതിനു ശേഷം പാർക്ക് സന്ദർശകർക്ക് തുറന്നു കൊടുത്തെങ്കിലും വെളിച്ചത്തിനുള്ള സൗകര്യം പോലും നഗരസഭ ഒരുക്കിയില്ല. എട്ട് മണി വരെ നേരത്തെ പ്രവർത്തിച്ചിരുന്ന പാർക്ക് ഇതേതുടർന്ന് ആറരയോടെ അടക്കുകയാണ്. പ്രവേശന കവാടത്തിൽ ഇന്നലെ വൈകിട്ട് ബൾബ് മാറ്റിയിട്ടെങ്കിലും പാർക്കിനകത്ത് പ്രകാശമില്ലാത്തതിനാൽ ഇപ്പോഴും കൂരിരുട്ടാണ്.