വൈപ്പിൻ : മുൻ ഡി സി സി അംഗം, ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം, സർവോദയം കുര്യൻ സ്മാരക ട്രസ്റ്റ് വൈസ് പ്രസിഡൻറ്, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അരവിന്ദാക്ഷൻ ബി തച്ചേരിയുടെ നിര്യാണത്തിൽഅനുശോചിക്കാൻ സമ്മേളനം നടത്തി. സമ്മേളനത്തിൽ ഡി സി സി ജനറൽ സെക്രട്ടറി എം ജെ ടോമി , പോൾ ജെ മാമ്പിള്ളി , കോൺഗ്രസ്സ് പള്ളിപ്പുറം മണ്ഡലം പ്രസിഡൻറ് എം എസ് ഷാജി , സി പി എം ലോക്കൽ സെക്രട്ടറി കെ ആർ ഗോപി , മുനമ്പം സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ടി .ജെ വിനോദ് എം എൽ എ , ഡി .സി .സി വൈസ് പ്രസിഡൻറ് മുഹമ്മദ് നിയാസ്, കെ. പി .സി .സി സെക്രട്ടറി അഡ്വ. എം വി പോൾ, ഐ .എൻ .ടി യു. സി നേതാവ് വിവേക് ഹരിദാസ് തുടങ്ങിയവർ സംസ്‌ക്കാരചടങ്ങിൽ പങ്കെടുത്തു.