വൈപ്പിൻ : എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയിലെ സ്‌നേഹത്തണൽ മെഡിക്കൽ സംഘം ഇന്ന് ഉച്ചക്ക് 2.45 ന് പുതുവൈപ്പ് 16,18 വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ നിർദ്ധനരായ അർബുദ രോഗികളുടെ വീടുകളിലെത്തി സൗജന്യമായി മരുന്നും ചികിത്സയും നല്കും. ഡോ. സി എൻ മോഹനൻ നായർ നേതൃത്വം നല്കും. പുതുവൈപ്പ് കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെയാണ് സാന്ത്വന പരിചരണം. ഫോൺ 9447474616