അങ്കമാലി : നഗരസഭ കൗൺസിലിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി 3 മുതൽ 12 വരെ കിങ്ങിണിഗ്രൗണ്ടിൽ വികസനോത്സവം നടക്കും .അങ്കമാലി നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച സെമിനാറുകൾ ,വിവിധ പ്രദർശനങ്ങൾ , അവതരണം , വിവിധ പ്രദർശനങ്ങൾ , കുടുംബശ്രീ അംഗങ്ങളുടെ സംഗമം , തൊഴിലുറപ്പു തൊഴിലാളികളുടെ കുടുംബ സംഗമം ,വയോമിത്രം ക്ലബ് അംഗങ്ങങ്ങളുടെ സംഗമം ,ബാലസഭ സംഗമം ,ജീവനക്കാരുടെ കുടുംബ സംഗമം തുടങ്ങിയ വിവിധ പരിപാടികൾ നടക്കുമെന്ന് അങ്കമാലി നഗരസഭ ചെയർപേഴ്സൺ എം. എ ഗ്രേയ്സി പറഞ്ഞു . വെള്ളിയാഴ്ചവൈകീട്ട് 4.30 ന് വിളംബര ജാഥയും തുടർന്ന് കിങ്ങണി ഗ്രൗണ്ടിൽ ഉദ്ഘാടന സമ്മേളനവുംനടക്കും. ജില്ലാ കളക്ടർ എസ് സുഹാസ് വികസനോത്സവം ഉദ്ഘാടനം ചെയ്യും .നഗരസഭ ചെയർപേഴ്സൺ എം .എ ഗ്രേയ്സി അദ്ധ്യക്ഷത വഹിക്കും സിനിമാതാരം ടിനി ടോം മുഖ്യാതിഥിയായിരിക്കും .
വികസനോത്സവത്തിന്റെ ഭാഗമായി 50 സ്റ്റാളുകൾക്കു പുറമെ അമ്യൂസ്മെന്റ് പാർക്കും ഫുഡ് കോർട്ടുംഉണ്ടാകും .വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ എം .എസ് ഗിരീഷ് കുമാർ ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ .കെ സലി ,പാർലമെന്ററി പാർട്ടി സെക്രട്ടറി പി.വൈ. ഏല്യാസ് എന്നിവരുംപങ്കെടുത്തു .