വൈപ്പിൻ : ചെറായി മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണ സംഘം 31 ലക്ഷം രൂപ മൈക്രോ ഫിനാൻസ് വായ്പ വിതരണം നടത്തി. മത്സ്യഫെഡ് ബോർഡ് മെമ്പർ കെ .സി രാജീവ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ .എസ് മാധവൻ, സെക്രട്ടറി സുമി ശിവദാസൻ , കമ്മിറ്റി അംഗങ്ങളായ കെ. വി പുരുഷോത്തമൻ , എ .കെ സുകുമാരൻ, ഓമന, പി .കെ രാജു, മോട്ടിവേറ്റർ മഞ്ജു പ്രസാദ് , മാധുരി മുകേഷ് എന്നിവർ പങ്കെടുത്തു.