അങ്കമാലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെള്ളിയാഴ്ച ഉച്ചയ്ക്ക്
ഒന്നരയ്ക്ക് അങ്കമാലി ടൗൺ ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ
റാലിയും ദേശ സുരക്ഷ പ്രതിജ്ഞയും നടത്തും. മതത്തിന്റെ അടിസ്ഥാനത്തിൽ
വേർതിരിക്കാനുള്ള ബിജെപി സർക്കാരിന്റെ ഗൂഢനീക്കമാണ് നിയമമെന്ന് കോ-ഓർഡിനേഷൻ
കമ്മിറ്റി ചെയർമാൻ അബ്ദുൾ വഹാബ് റാവുത്തർ,ജനറൽ കൺവീനർ മുസ്തഫ
പള്ളിക്കണ്ടി എന്നിവർ അഭിപ്രായപ്പെട്ടു.റോജി.എം.ജോൺ എം.എൽ.എ. ജുമാമസ്ജിദ് പ്രസിഡൻറ്
അബ്ദുൾ വഹാബ് റാവുത്തർക്ക് ദേശീയ പതാക കൈമാറും.ഇമാം എം.എം.ബാവ മൗലവി
പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.