ആലുവ: ശബരിമല സ്വാമി ഭക്തജന സംഘം ആലങ്ങാട്ട് യോഗത്തിന്റെ എരുമേലി പേട്ടതുള്ളലിന്റെ ഭാഗമായുള്ള രഥഘോഷയാത്ര നാളെ രാവിലെ ആറിന് ആലുവ മണപ്പുറത്ത് നിന്ന് ആരംഭിക്കും. മണപ്പുറം മഹാദേവ ക്ഷേത്രം മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി ശബരിമലയിൽ എഴുന്നുള്ളിക്കുന്ന ഗോളകയും കൊടി കൂറയും പൂജിച്ച് യോഗ പെരിയോൻ അമ്പാടത്ത് എ.കെ. വിജയകുമാറിന് കൈമാറും. 200 ഓളം ക്ഷേത്രങ്ങളിലെ സ്വീകരണങ്ങളും പാനക പൂജയും ഏറ്റുവാങ്ങി രഥഘോഷയാത്ര പത്തിന് എരുമേലിയിൽ എത്തിച്ചേരും. 11 ന് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട നടക്കും.