കൂത്താട്ടുകുളം: മണ്ണത്തൂർ തുരുത്ത്മറ്റത്ത് ഭഗവതിക്ഷേത്രത്തിലെ 9-ാമത് ശ്രീമത് ഭാഗവതസപ്താഹയ ജ്ഞം ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി കൈപ്പകശേരിമന അനീഷ് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ചേർത്തല പുല്ലയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ, ബാലചന്ദ്രൻ കടമ്പനാട്ട് ഇല്ലമ ഗംഗാധരൻ നായർ, അരുൺ പാലമുറ്റം എന്നിവർ യജ്ഞപൗരാണികരായി. ജനുവരി 5 ന് യജ്ഞം സമാപിക്കും. കോണത്ത് ദുർഗാഭഗവതിക്ഷേത്രത്തിൽ നിന്നാണ് യജ്ഞവേദിയിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹഘോഷയാത്ര നടന്നത് ഹൈന്ദവ സൊസൈറ്റി പ്രസിഡന്റ് ടി.എസ്. ശശി, സെക്രട്ടറി ലിജോ ഗോപി എന്നിവർ രഥഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.