മട്ടാഞ്ചേരി: തമിഴ് വിശ്വബ്രാഹ്മണ സമൂഹം കൊച്ചി മുൻ പ്രസിഡന്റ് അമരാവതി സൗത്ത് താമരപറമ്പ് റോഡ് ആനന്ദത്തിൽ കെ.സുബ്ബയ്യൻ ആചാരി (തങ്കവേലു - 72) നിര്യാതനായി. ബാലഗോകുലം കൊച്ചി താലുക്ക് ഉപാദ്ധ്യക്ഷൻ, നന്ദനം ബാലസദനം ഓഫീസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വെളി പൊതു ശ്മശാനത്തിൽ. ഭാര്യ: അംബുജം. മക്കൾ: മഞ്ചേശ്വരി, സീന്തിൽ കുമാർ, അഡ്വ:കാർത്തിക്. മരുമക്കൾ: ശരവണൻ,സൗമ്യ, ഉമ