മൂവാറ്റുപുഴ: കേന്ദ്രസർക്കാർ നടപ്പിൽ വരുത്തുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ ഐക്യ ജനാധിപത്യ മുന്നണി വിവിധ മേഖലകളിലെ ബഹുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ ജനകീയ പദയാത്ര നടത്തുവാൻ തീരുമാനിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. ജനുവരി 5 മുതൽ 10 വരെയാണ്. 5 ന് വൈകിട്ട് 3 മണിക്ക് ഇടുക്കി ജില്ലയിലെ തൂക്കുപാലത്ത് നിന്നും തുടങ്ങി നെടുംങ്കണ്ടത്ത് സമാപിക്കും. 7 ന് വൈകിട്ട് 3 ന് കോതമംഗലത്ത് ബിഷപ്പ് ഹൗസ് ജംങ്ഷനിൽനിന്നും ആരംഭിച്ച് നെല്ലിക്കുഴിയിൽ സമാപിക്കും. 9 ന് വൈകിട്ട് 3 ന് പേഴയ്ക്കാപ്പിള്ളിയിൽ നിന്ന് തുടങ്ങി ആനിക്കാട് ചിറപ്പടിയിൽ സമാപിക്കും , ജനുവരി 10 ന് വൈകിട്ട് ഇരുമ്പ്പാലത്തു നിന്നും തുടങ്ങി അടിമാലിയിൽ സമാപിക്കുമെന്ന് എം.പി അറിയിച്ചു.