കൊച്ചി: സർവ്വകലാശാലയിലെ യുവജനക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന പോപ്പുലർ സയൻസ് ലക്ച്ചർ സീരീസിലെ ആദ്യ പ്രഭാഷണം എഴുത്തുകാരൻ എതിരൻ കതിരവൻ നിർവഹിക്കും. ശനിയാഴ്ച രാവിലെ 10.30 ന് ഹിന്ദി വിഭാഗം ഓഡിറ്റോറിയത്തിലാണ് പരിപാടി. ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ.സരിത ഭട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 'പ്രണയത്തിന്റെ ന്യൂറോണുകൾ' എന്ന വിഷയത്തിൽ എതിരൻ പ്രഭാഷണം നടത്തും. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ.എൻ മധുസൂദനൻ, യൂത്ത് വെൽഫെയർ ഡയറക്ടർ ഡോ. പി. കെ ബേബി എന്നിവർ സംസാരിക്കും.