kklm
കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിലെ കുട്ടികൾ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നഗരസഭ പ്രദേശത്തെ കടകളിലും, വീടുകളിലും നടത്തുന്ന പ്രചരണ പരിപാടി സി.എൻ പ്രഭ കുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൂത്താട്ടുകുളം: ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കിന് നോ പറഞ്ഞ് കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിലെ കുട്ടികളുടെ പുതുവത്സരാഘോഷം. നഗരസഭ പ്രദേശത്തെ കടകളിലും, വീടുകളിലുമെല്ലാം പ്ലക്കാർഡുകളുമായി കയറിയിറങ്ങി പുതുവത്സര ആശംസകൾക്കൊപ്പം പ്ലാസ്റ്റിക്ക് ബോധവത്കരണ സന്ദേശ കാർഡുകളും വിതരണം ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങളും അവക്ക് ബദലായി ഉപയോഗിക്കാവുന്ന സാധനങ്ങളും കുട്ടികൾ പൊതുജനങ്ങളെ പരിചയപ്പെടുത്തി. രക്ഷിതാക്കൾക്ക് തുണി സഞ്ചി നിർമ്മാണ പരിശീലനവുമുണ്ടായി.

നഗരസഭ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ.പ്രഭകുമാർ പ്രചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി.നഗരസഭ ചെയർമാൻ റോയി എബ്രാഹം, ബിറ്റു ജോൺ മനോജ് നാരായണൻ ,ഹണി റെജി, ടി.വി. മായ, ജെസി ജോൺ, എൻ.എം ഷീജ, സി.എച്ച് ജയശ്രി, ഷീബ.ബി. പിള്ള, നിഖിൽ ജോസ്, എം.പി.സജീവ് തുടങ്ങിയവർ സംസാരിച്ചു.