bank
പേഴയ്ക്കാപിള്ളി ജനറൽ മർച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് വാർഷിക പൊതുയോഗത്തിന്റേയും ഡിവിഡന്റ് വിതരണത്തിന്റേയും ഉദ്ഘാടനത്തോടനുബന്ധിച്ച് ജീവനക്കാർ വിശിഷ്ട അതി ഥികളായ ബാങ്ക് പ്രസിഡന്റ് പി.എ. കബീറിനും , എബ്രഹാം തൃക്കളത്തൂരിനും കേക്ക് മുറിക്കുന്നു

മൂവാറ്റുപുഴ: പേഴയ്ക്കാപിള്ളി ജനറൽ മർച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് വാർഷിക പൊതുയോഗത്തിന്റേയും ഡിവിഡന്റ് വിതരണത്തിന്റേയും ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ അംഗം എബ്രഹാം തൃക്കളത്തൂർ നിർവഹിച്ചു . ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി.എ.കബീർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്കുള്ള സഹകരണ അക്കാഡമിക് വിദ്യാഭ്യസ അവാർഡ് വിതരണവും നടത്തി. ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട എബ്രഹാം തൃക്കളത്തൂരീന് ജീവനക്കാരുടെ സ്നേഹോപഹാരം നൽകി . ജോബി ജോസഫ്, കെ.ഇ.ഷാജി, പി.സി.മത്തായി, എലിസബത്ത് സ്റ്റീഫൻ, റഹ്മബീവി ,ബാങ്ക് സെക്രട്ടറി അമൽരാജ് , സ്റ്റാഫ് സെക്രട്ടറി വിദ്യാ ധനേഷ് എന്നിവർ സംസാരിച്ചു. കൃസ്മസ്, പുതുവത്സര ആഘോഷങ്ങളും നടത്തി. ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടേയും ഭരണസമതി അംഗങ്ങളുടേയും വിവിധ കലാപരിപാടികളും അരങ്ങേറി.