ആലുവ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജനപ്രതിനിധികളുടെ ജനകീയ മാർച്ച്ഇന്ന് 2.30ന് പെരുമ്പാവൂരിൽ നിന്നാരംഭിച്ച് വൈകീട്ട് ആറിന് ആലുവയിൽ സമാപിക്കും. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ വി.പി സജീന്ദ്രൻ, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി എന്നിവർ നയിക്കും..

സമാപന സമ്മേളനം ആലുവ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ആലുവ നിയോജക മണ്ഡലം പ്രവർത്തകർ മാറമ്പിള്ളി ചാലക്കൽ എം.എൽ.എ പടിയിൽ നിന്നും ജാഥയിൽ അണിചേരും. പെരുമ്പാവൂരിൽ നിന്നും മാറമ്പിള്ളി വരെ പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിലെ പ്രവർത്തകർ അണിനിരക്കും.