ആലുവ: എടത്തല എൻ.എ.ഡി ശിവഗിരി സചേതന ലൈബ്രറിയുടേയും പുരോഗമന കലാസാഹിത്യസംഘം എടത്തല വെസ്റ്റ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ പൗരത്വം, ദേശീയത, ഭരണഘടന എന്ന വിഷയത്തിൽ ഓപ്പൺ സെമിനാർ നടത്തി. വി.കെ. പ്രസാദ് വിഷയാവതരണം നടത്തി. ജയൻ മാലിൽ മോഡറേറ്ററായിരുന്നു. കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, തങ്കച്ചൻ വർഗീസ് (ബി.ജെ.പി), വി.കെ. റഫീഖ് (മുസ്ലീം യൂത്ത് ലീഗ് ദേശീയ കൗൻസിൽ അംഗം), അസലഫ് പാറേക്കാടൻ (സി.പി.ഐ ജില്ലാ കൗൺസിൽ അംഗം)) എന്നിവർ സംസാരിച്ചു. സചേതന ലൈബ്രറി പ്രസിഡന്റ് എം.കെ. റഷീദ് സ്വാഗതവും സെക്രട്ടറി എം.പി. റഷീദ് നന്ദിയും പറഞ്ഞു.