മൂവാറ്റുപുഴ: തണൽ പാലിയേറ്റീവ് കെയർ യൂണിറ്റ് പത്താം വാർഷികവും പുതുതായി നിർമിച്ച പാലിയേറ്റീവ് ക്ലിനിക്കിന്റെ ഉദ്ഘാടനവും 5ന് (ഞായർ) വെെകിട്ട് 6 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പേഴയ്ക്കാപിള്ളി എസ്.വളവിനു സമീപം തണൽ വില്ലേജിൽ നടക്കുന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യും.ജമാഅത്തെ ഇസ്ലാമിയ അസി.അമീർ മുജീബ് റഹ്മാൻ ക്ലിനിക്കിന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും. തണൽ ജില്ലാ ചെയർമാൻ അബൂബക്കർ ഫാറൂഖി അദ്ധ്യക്ഷത വഹിക്കും. ഹാസ്യനടൻ വിനോദ് കോവൂർ മുഖ്യാതിഥിയാകും. എൽദോ എബ്രഹാം എം.എൽ.എ മെഡിക്കൽ എക്യുപ്മെന്റുകൾ സ്വീകരിക്കും. തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.എം ഷാജഹാൻ നദ് വി ഉപഹാരങ്ങൾ സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, മുൻസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലിസ് കെ. എലിയാസ് എന്നിവർ സംസാരിക്കും. രണ്ട് വർഷം മുമ്പ് എസ്.വളവിനു സമീപം വാങ്ങിയ 34 സെന്റ് സ്ഥലത്ത് 15 ലക്ഷം രൂപ ചില വിലാണ് ആധുനിക സൗകര്യങ്ങളോടെ ക്ലിനിക്ക് നിർമിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു . വാർത്ത സമ്മേളനത്തിൽ തണൽ ചീഫി കോ- ഓർഡിനേറ്റർ കെ.കെ. മുസ്ഥഫ, തണൽ പ്രസിഡന്റ് നാസർ ഹമീദ്, സെക്രട്ടറി മുഖലീസ് അലി,തണൽ രക്ഷാധികാരി സി.എ ബാവ, തണൽ രക്ഷാധികാരി മുഹമ്മദ് അസ്ലേം എന്നിവർ പങ്കെടുത്തത്.