salim-v
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് നിരോധന പ്രവർത്തനങ്ങൾ ജിസിഡിഎ ചെയർമാൻ വി സലിം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധന പ്രവർത്തനങ്ങൾ തുടങ്ങി. ജിസിഡിഎ ചെയർമാൻ വി സലിം ഉദ്ഘാടനം ചെയ്തു. സി.എം.സി മൗണ്ട് ജനറലേറ്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ. സിബി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. ഹാരിസ് അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടൻ, വൈസ് പ്രസിഡന്റ് ബീന അലി, സുജിത്ത് കരുൺ, മുൻ പ്രസിഡൻറ് എ.പി. ഉദയകുമാർ, സ്ഥിരം സമിതി അദ്ധ്യഷൻ മനോജ് പട്ടാട് എന്നിവർ സംസാരിച്ചു.