university
സംസ്കൃത യൂണിവേഴ്സിറ്റിയിൽ സൈക്കിൾ സഞ്ചാരത്തിന് വൈസ്. ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ പുതുവർഷ ദിനം മുതൽ സൈക്കിൾ യാത്ര.യൂണിവേഴ്സിറ്റി കാമ്പസിൽ ഉപയോഗിക്കുന്നതിന് ആദ്യ ഘട്ടമായി 50 സൈക്കിളുകൾ വാങ്ങി. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി നടപ്പിലാക്കിയ ലിവിങ്ങ് ഇൻ ഫ്രണ്ട് ഷിപ്പ വിത്ത് എൻവയോൺമെന്റ് പദ്ധതിയിലുടെയാണ് പുതിയ സംരംഭമെന്ന് വൈസ് ചാൻസലർ ഡോ. ധർമ്മ രാജ് അടാട്ട് പറഞ്ഞു. ആദ്യ സൈക്കിൾ സഞ്ചാരത്തിൽ വി.സി., പ്രൊ. വൈസ്. ചാൻസലർ പ്രൊഫ.കെ.എസ്.രവികുമാർ, രജിസ്ട്രാർ ഡോ.ഗോപാലകൃഷ്ണൻ എം.ബി., ഫിനാൻസ് ഓഫിസർ എസ്.സുനിൽ കുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ വി.ജി. ഗോപാലകൃഷ്ണൻ, ഡോ. എം. മണി മോഹൻ, ഡോ. ടി. മിനി, ഡോ.കെ.ആർ.സജിത, വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾതുടങ്ങിയവർ പങ്കെടുത്തു. പോയി വരുന്ന വിദ്യാർത്ഥികൾക്ക് രാവിലെ 8 മുതൽ രാത്രി 8വരെയും, ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് 48 മണിക്കൂറുo സൈക്കിൾ ലഭ്യമാകും.