കൊച്ചി: പോണേക്കര എൻ.എസ്.എസ് കരയോഗഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷിച്ചു. കരയോഗാങ്കണത്തിൽ മന്നം ഛായാചിത്രത്തിൽ പുഷ്പാർച്ചനയും സമൂഹ പ്രാർത്ഥനയും നടന്നു. അനുസ്മരണ യോഗത്തിൽ കരയോഗം പ്രസിഡന്റ് പി.ജി അജിത് കുമാർ, സെക്രട്ടറി കെ.ജി രാധാകൃഷ്ണൻ, വനിതാസമാജം പ്രസിഡന്റ് വി.എൻ സരോജിനി, ഡി.ജയരാമൻ നായർ. ഗീതാ ശിവശങ്കരൻ, സി.നന്ദകുമാർ, കെ.എ രമാദേവി, ഗിരിജ ജയരാമൻ എന്നിവർ പ്രസംഗിച്ചു.