പറവൂർ : മന്നത്തു പത്മനാഭന്റെ 143-ാംമത് ജയന്തി കിഴക്കേപ്രം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് എം.എസ്. സതീഷ് കുമാർ പതാക ഉയർത്തി. അനുസ്മരണ സമ്മേളനത്തിൽവസന്തകുമാർ. പത്മകുമാരി, സിജി നാരായണൻ, സി. വിജയകുമാർ, വിദ്യാധരൻ, കെ.പി. ശ്രീകുമാർ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.