കൊച്ചി: പുതിയ വ്യവസായ വാണിജ്യ സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർക്കും സംരംഭകർക്കും 15 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരിച്ചറിയൽ രേഖ, ബയോഡാറ്റ എന്നിവ സഹിതം ജനുവരി 8ന് വൈകിട്ട് 5ന് മുമ്പ് കാക്കനാട്ടെ ജില്ലാ വ്യവസായ കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9496726402, 9446077991.