carnivel
മാണിക്കമംഗലം തുറ കാർണിവെൽ സമാപന സമ്മേളനം റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കാലടി: മാണിക്കമംഗലം ചിറ കാർണിവെൽ മഴവിൽ 2020 സമാപിച്ചു. സമാപന സമ്മേളനം റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ഡോ. ധർമ്മരാജ് അടാട്ട് മുഖ്യ പ്രഭാഷണം നടത്തി.സമ്മേളനത്തിൽ ഡി വൈ എസ് പി.കെ.പി.ജോസ്, എ.എസ്.ഐ. ശ്രീകുമർ എസ്്, കായിക അദ്ധ്യാപക ൻ അജിത് എസ്., കായിക താരം ജോണി പുത്തൻ പുരയ്ക്കൽ , ചിത്രകാരൻ

സാജു തുരുത്തിൽ, സെന്റ് ക്ലയർ വിദ്യാലയം പ്രിൻസിപ്പൽ എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി, ബ്ലോക്ക് പഞ്ചായത്ത് ,ബിജു മാണിക്കമംഗലം, അജി മണി, ഉഷാ ബാലൻ ,തുടങ്ങിയവർ ആശംസകൾ നേർന്നു. തുറ വികസന പ്രൊജക്ട് റിപ്പോർട്ട് വൈസ് പ്രസിഡൻറ് .വIലസ് പോൾ അവതരിപ്പിച്ചു. തുടർന്ന് കലാ പരിപാടികളും അരങ്ങേറി.