നെടുമ്പാശേരി: അത്താണി നാഷണൽ ഹൈവേയിൽ നിന്നും എയർപോർട്ട് വരെ അഞ്ച് കിലോമീറ്റർ റോഡിൽ കാർട്ടൂൺ പ്രദർശനത്തിലൂടെ സുരക്ഷാ ബോധവത്കരണം സിയാലിന്റെയും, സിയാലിന്റെ അഡ്വർടൈസിംഗ് ഏജൻസിയായ ടി.ഡി.ഐയുടെയും സഹകരണത്തോടെ റോഡിന്റെ ഇരുവശവും 51 അടി വലിപ്പത്തിലുള്ള ബോർഡുകളിലാണ് കാർട്ടൂണുകൾ പ്രദർശിപ്പിച്ചത്. എറണാകുളം ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.പി. അജിത്കുമാറിന്റെ മേൽനോട്ടത്തിലുള്ള ഫ്‌ളയിംഗ് സ്‌ക്വാഡ് ടീമാണ് നേതൃത്വം നൽകിയത്.