പറവൂർ : കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിൽ ആൺകുട്ടികളുടെ കബ്സ് ആൻഡ് സ്കൺട്ട് യൂണിറ്റ് ആരംഭിച്ചു. ജില്ലാ സെക്രട്ടറി ജോസഫ് പുതുശേരി നേതൃത്വം നൽകി. വിദ്യാർത്ഥികൾ പതാകതൊട്ടു പ്രതിജ്ഞയെടുത്തു. ഹെഡ്മിസ്ട്രസ് ബി. മിഞ്ചു, പി.ടി.എ പ്രസിഡന്റ് പി.വി. സുനിൽകുമാർ, സ്കൗട്ട് മാസ്റ്രർ സി.എസ്. സജിത, കബ്സ് മാസ്റ്രർ എൻ.എസ്. ബിജി, ഗൈഡ്സ് മാസ്റ്രർമാരായ കെ.പി. ഷീബ, വി.കെ. രജനി, കെ.ജി. ജീന എന്നിവർ സംസാരിച്ചു.