gothuruth-carnivel-
ഗോതുരുത്ത് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന കാർണിവെൽ.

പറവൂർ : നാലു ദിവസങ്ങളിലായി നടന്ന ‘ഗോതുരുത്ത് ഫെസ്റ്റ് – 2020’ സമാപിച്ചു. നാടൻ കലാമേളയും ഭക്ഷ്യമേളയും ബോട്ടിങ്ങും നാടിന് ഉത്സവ പ്രതീതി നൽകി. ഫെസ്റ്റ് ആസ്വദിക്കാൻ ഗ്രാമവാസികൾക്കൊപ്പം സമീപപ്രദേശങ്ങളിൽ നിന്നും നിരവധി പേർ ഗോതുരുത്തിലെത്തി. ഗ്രാമത്തെ ആവേശംകൊള്ളിച്ചു നടന്ന കാർണിവല്ലിൽ നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, ബുള്ളറ്റ് റാലി ഉണ്ടായി. തേങ്ങ, മീൻമുള്ള്, പാഴ്‌വസ്തുക്കൾ തുടങ്ങിയവ കൊണ്ടു നിർമിച്ച കരകൗശല വസ്തുക്കളും കുഞ്ഞുമോൻ മാത്യു, മകൻ എഡ്‌വിൻ കുഞ്ഞുമോൻ എന്നിവരുടെ ചിത്രങ്ങളും എക്സിബിഷനിലെ മുഖ്യാകർഷണമായി. മുസിരിസ് ഹെറിറ്റേജ് ഡവലപ്മെന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും മുസിരിസ് പൈതൃക പദ്ധതിയും ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. സാംസ്കാരിക സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ആൽബിൻ താണിയത്ത് അദ്

ദ്ധ്യക്ഷത വഹിച്ചു. ഫാ.തോമസ് കോളരിക്കൽ, കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.അനൂപ്, മുസിരിസ് പൈതൃക പദ്ധതി എംഡി പി.എം.നൗഷാദ്, കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ബെന്റിലി താടിക്കാരൻ, ജോസി കോണത്ത്, റീന സൈമൺ, കെ.ടി.ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. ‘പ്രതീക്ഷ സ്നേഹവീട്’ പദ്ധതിയിൽ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ ധനസഹായത്തോടെ നിർമിച്ച 19വീടുകളുടെ സമർപ്പണം നടന്നു.