കൊച്ചി: അദ്വൈത പ്രചാർ സഭയുടെ ആഭിമുഖ്യത്തിൽ മന്നം അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 5ന് ഇടപ്പള്ളി എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. സഭ പ്രസിഡന്റ് ഡി. ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ഇടപ്പള്ളി വികസന സമിതിയുടെയും സേവ് കേരള മൂവ്മെന്റിന്റെയും പ്രസിഡന്റായ പി.ആർ പത്മനാഭൻ നായർ ഉദ്ഘാടനം ചെയ്യും.
ജയരാജ് ഭാരതി അനുസ്മരണ പ്രഭാഷണം നടത്തും. ഇടപ്പള്ളി സെൻട്രൽ കരയോഗം പ്രസിഡന്റ് ടി.എസ് മായ, ഗുരുദേവ സദ്സംഗസമിതി അദ്ധ്യക്ഷൻ ഇ.ടി ഗോപാലകൃഷ്ണൻ, ഇടപ്പള്ളി നോർത്ത് കരയോഗം സെക്രട്ടറി ബി. ഗോപകുമാർ, ഇ.കെ മുരളീധരൻ, മൈലാളം ശിവക്ഷേത്രം ട്രസ്റ്റി ഡി.വി കുറുപ്പ് എന്നിവർ സംസാരിക്കും.