കൊച്ചി: മലയാള സിനിമയിലെ യുവ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഗുരുസ്ഥാനീയനായ കെ.ജി ജോർജ്ജുമായി സംവദിക്കുന്നു. കാഴ്ചയുടെ കലയിലെ പുതിയ രൂപകങ്ങളെയും ദൃശ്യ വിന്യാസത്തിലെ മാറുന്ന അനുപാതങ്ങളെയും അവലംബമാക്കി നാളെയുടെ സിനിമയെക്കുറിച്ചാണ് സംവാദം. ഇന്ന് രാവിലെ 10.30ന് എറണാകുളം പാലാരിവട്ടം കളവത്ത് റോഡിലെ വിഫ്റ്റ് സിനിമാസിൽ നടക്കുന്ന പരിപാടി സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്യും. ജോൺപോൾ അധ്യക്ഷനാകും. സംവിധായകനും വിഫ്റ്റ് ഡയറക്ടറുമായ ശ്യാംധർ തുടക്കം കുറിക്കുന്ന സംവാദം താരാ ജോർജ്ജ് മോഡറേറ്റ് ചെയ്യും.