കിഴക്കമ്പലം: പഞ്ചയത്ത് ഭരണത്തിൽ ജനാധിപത്യം നഷ്ടപ്പെട്ടു. ഏകാധിപത്യ ഭരണത്തിലേക്ക് മാറിയെന്ന് രാജിക്ക് ശേഷം കെ.വി ജേക്കബ് ആരോപിച്ചു. സ്വതന്ത്റമായി പ്രവർത്തിക്കാൻ ട്വന്റി20 നേതൃത്വം അനുവദിച്ചില്ല. അനാവശ്യമായി ട്വന്റി20 ചീഫ് കോ ഓർഡിനേ​റ്റർ ഭരണത്തിൽ ഇടപെട്ടു. തടയണ പദ്ധതി അദ്ദേഹത്തിന്റെ സ്ഥലങ്ങൾക്ക് പാർശ്വഭിത്തി കെട്ടുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ റോഡിനു വീതി കൂട്ടുന്നതും റോഡ് നിർമിക്കുന്നതും വ്യക്തി താൽപര്യങ്ങൾ അനുസരിച്ച് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും, വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി ആരോപണം വാസ്തവ വിരുദ്ധം


ഇന്ത്യയിലെ ഒന്നാമതാകുമെന്ന് പ്രഖ്യാപിച്ച പഞ്ചായത്ത് പദ്ധതി വിഹിതത്തിന്റെ കാര്യത്തിൽ ഏ​റ്റവും പിന്നിലാണ്. കരാറുകാർക്ക് സ്വതന്ത്റമായി ജോലികൾ ഏ​റ്റെടുക്കാൻ കഴിയാത്ത അവസ്ഥയാണ് കിഴക്കമ്പലത്തെന്നും അദ്ദേഹം പറഞ്ഞു. പാറമടകളിൽ നിന്നു കൈക്കൂലി വാങ്ങിച്ചെന്ന ട്വന്റി20 ചീഫ് കോഓർഡിനേ​റ്റർ പറഞ്ഞ അഴിമതി ആരോപണം വാസ്തവ വിരുദ്ധമാണ്.

ജനങ്ങൾ കൊടുത്ത തിരിച്ചടി

അഴിമതിയും ദുർഭരണവും നടത്തി പ്രസിഡന്റ് പദവി തുടരാമെന്ന വ്യാമോഹത്തിന് ജനങ്ങൾ കൊടുത്ത തിരിച്ചടിയാണ് പദവി രാജി വെയ്ക്കാൻ ഇടയാക്കിയ സാഹചര്യം. ജേക്കബിന്റെ രാജിയോടെ പണക്കൊഴുപ്പിൽ അംഗങ്ങളെ സ്വാധീനിച്ച് അട്ടിമറി നടത്താമെന്ന വ്യാമോഹമാണ് പൊലിഞ്ഞത്. ജന നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ടയാൾ സ്വജനപക്ഷപാതവും സാമ്പത്തിക ലാഭവും നോക്കിയതാണ് രാജി വെയ്ക്കാൻ ആവശ്യപ്പെടാനുണ്ടായ സാഹചര്യം.

സാബു.എം.ജേക്കബ്,ട്വന്റി 20 ചീഫ് കോ ഓർഡിനേറ്റർ

പ്രതിനിധി യോഗം നാളെ

പ്രസിഡന്റ് സ്ഥാനം രാജി വച്ച സാഹചര്യത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി 19 വാർഡുകളിലെ പ്രതിനിധികളുടെ യോഗം ഞായറാഴ്ച 4ന് ചേരും.12ന് പ്രകടനവും പൊതുസമ്മേളനവും നടത്തും.

സ്വതന്ത്റ പഞ്ചായത്തംഗമായി തുടരും. മ​റ്റു പാർട്ടികളിലേക്ക് പോകുവാൻ ഉദ്ദേശമില്ല. ട്വന്റി20യുടെ അനീതിക്കും നിയമലംഘനത്തിനുമെതിരെ ഏത​റ്റം വരെയും പോരാടുമെന്നും ജേക്കബ് പറഞ്ഞു.