മരട്. മരടിലെ ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ പരിസരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് നെട്ടൂർ നോർത്ത് എസ്.എൻ.ഡി.പി.ശാഖാപ്രവർത്തകർ ആവശ്യപ്പെട്ടു.തങ്ങളുടേതല്ലാത്ത തെറ്റിന് ബലിയാടുകളാകാൻ വിധിക്കപ്പെട്ട പരിസരവാസികളുടെ കൂട്ടായ്മയായ കർമ്മസമിതി നടത്തുന്ന പട്ടിണിസമരത്തിന് ഐക്യംദാർഡ്യം പ്രകടിപ്പിച്ച് കൊണ്ടു ശാഖയോഗം പ്രവർത്തകർ കർമ്മസമിതി സത്യാഗ്രഹ പന്തലിലേക്ക് പ്രകടനമായെത്തി അഭിവാദ്യം അർപ്പിച്ചു.ശാഖാ ഭരണ സമിതിക്കു വേണ്ടി വൈസ് പ്രസിഡന്റ് സി.കെ.ദിലീപ്,അഭിവാദ്യമർപ്പിച്ചു കൊണ്ട് സംസാരിച്ചു.ശാഖാ സെക്രട്ടറി പി.പി.രഞ്ജിത്ത്,യൂണിയൻ കമ്മിറ്റി അംഗം വി.കെ. സുധീർ,വനിതാസംഘം പ്രസിഡന്റ് സുഭാഷിണി ചന്ദ്രൻ, സെക്രട്ടറി സരള കൃഷ്ണൻ,യൂത്ത് മൂവ്മെന്റ് സെക്രട്ടറി അഖിൽപി.എസ്,മൈക്രോ ഫിനാൻസ് കോഡിനേറ്റർ ഗീത ഷാജി എന്നിവർ നേതൃത്വം നൽകി.