കോലഞ്ചേരി: പൗരത്വ ഭേദഗതി, നിയമത്തിനെതിരെ ബെന്നി ബഹനാൻ എം.പി.യും എം.എൽ.എമാരും ഇന്ന് നടത്തുന്ന ജനകീയ യാത്ര വിജയിപ്പിക്കുവാൻ കോൺഗ്രസ് മഴുവന്നൂർ മണ്ഡലത്തിലെ നെല്ലാട് വാർഡ് പ്രവർത്തക സമ്മേളനം തീരുമാനിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഒ. പീറ്റർ അദ്ധ്യക്ഷനായി.
ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പെരുമ്പാവൂരിൽ നിന്നും ആലുവയിലേക്കാണ് ജനകീയ യാത്ര. ബെന്നി ബഹനാൻ എം.പി, എം.എൽ.എ മാരായ വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി.എം. ജോൺ എന്നിവരാണ് നയിക്കുന്നത്.