കൊച്ചി: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശാഖയിലെ വിദ്യാമൃതം പഠന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായ വായന ക്ലാസ് ജനുവരി ആറിന് ആരംഭിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ കുട്ടികളെ സംശയ നിവാരണം നടത്തി പരീക്ഷക്ക് തയ്യാറെടുപ്പിക്കുന്ന ഈ പദ്ധതി മികച്ച മാർക്ക് വാങ്ങാൻ കുട്ടികളെ സഹായിക്കുന്നുണ്ട്.
ഈ വർഷത്തെ പ്രവർത്തനങ്ങളുടെ വിശദീകരണവും ഉദ്ഘാടനവും 4 ന് (ശനി) വൈകീട്ട് 4ന് ഉദയംപേരൂർ എസ്.എൻ.ഡി ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും. വിവരങ്ങൾക്ക് : 8594093 224