sndp
മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹെെസ്ക്കൂളിലെ വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ ,റിട്ടേ പ്രൊഫ. ഷാജു, ആശഗോപിനാഥ് എന്നിവർ ഫലവൃക്ഷതെെകളുമായി

മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി .പി ഹെെസ്ക്കൂളിലെ വിദ്യാർത്ഥികൾ വ്യത്യസ്തമായ രീതിയിലാണ് പുതുവർഷത്തെ വരവേറ്റത്. ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ പ്രകൃതിയുടെ തനിമ നിലനിർത്തി സംരക്ഷിക്കുന്നതിനായി ഫലവൃക്ഷതെെകളുമായി ഭവനങ്ങളിൽ നിന്നും ഭവനങ്ങളിലേക്ക് പ്രയാണം എന്ന സന്ദേശം നൽകി നടത്തിയ പുതുവത്സരാഘോഷം ഏറെ ശ്രദ്ധേയമായി. കുട്ടികൾ നാട്ടുകാർക്ക് പുതുവത്സര സമ്മാനമായി ഓരോ ഫലവൃക്ഷ തെെകളാണ് സമ്മാനിച്ചത്. ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കവറുകൾ ഒഴിവാക്കി തേങ്ങയുടെ പുറംതോടിനുളളിൽ കടലാസിൽ മണ്ണുപൊതിഞ്ഞ് അതിനുളളിൽ തെെകൾ നട്ട് കൊടുക്കുന്നതിലൂടെ പ്ലാസ്റ്റിക്ക് ഒഴിവാക്കുക എന്നസന്ദേശവും ഇവർ സമൂഹത്തിന് നൽകുന്നു. ഇതിന്റെ പ്രവർത്തനം സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി എസ്.പി. സിയുടെ എ സി പി ഒ ആശ ഗോപിനാഥ് ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. ഇത് കുട്ടികളിൽ പ്രകൃതി സംരക്ഷണത്തിനുള്ള ഉണർവായി. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ റിട്ടേ. പ്രൊഫ.ഷാജു പതുവർഷത്തിൽ ഒരു ഫലവൃക്ഷം പദ്ധതി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ ഹെഡിമിസട്രസ് വി.എസ്. ധന്യ പുതുവത്സര സന്ദേശം നൽകി.