ആലുവ: ജനസേവയിലെ കുട്ടികൾക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുതുവർഷമാശംസിക്കാൻ സാമൂഹ്യ പ്രവർത്തകരെത്തി.
ഡോ. ടോണി ഫെർണാണ്ടസിന്റെയും ആലുവ ധർമദീപ്തി ഡയറക്ടർ ഫാ. പോളി മാടശ്ശേരിയുടെയും നേതൃത്വത്തിലുള്ള ആലുവയിലെ സാമൂഹ്യപ്രവർത്തകരാണ് എത്തിയത് . കുട്ടികൾക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങൾ പുതിയവർഷം തിരികെ നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി ഫാ. പോളി മാടശ്ശേരിപറഞ്ഞു. നീതിദേവത ജനസേവയെ തഴുകുന്ന വർഷമാകട്ടെ 2020 എന്നും ജനസേവയുടെ സ്ഥാപകനും മുൻ ചെയർമാനുമായ ജോസ് മാവേലി പറഞ്ഞു. സാമൂഹ്യപ്രവർത്തകരായ എം.എൻ. സത്യദേവൻ, ആനന്ദ് ജോർജ്ജ്, ഹംസക്കോയ, ജോബി തോമസ് തുടങ്ങിയവരും സംസാരിച്ചു.