senthil
എ. സെന്തിൽകുമാർ

ആലുവ: ബി.ജെ.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റായി എ. സെന്തിൽകുമാറിനെ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ബൂത്ത് - പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എൻ.എം. വിജയനാണ് മണ്ഡലം പ്രസിഡന്റിനെ പ്രഖ്യാപിച്ചത്.

സെന്തിൽകുമാർ ഇപ്പോൾ മണ്ഡലം വൈസ് പ്രസിഡന്റാണ്. നേരത്തെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയംഗമായി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെയും പ്രഖ്യാപിച്ചു. രണ്ടാഴ്ച്ച മുമ്പ് സംസ്ഥാന നേതാവ് പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റിനെ സംബന്ധിച്ച് പ്രാദേശിക നേതാക്കളുടെ അഭിപ്രായം ആരാഞ്ഞിരുന്നു.