പള്ളുരുത്തി: എസ്.എൻ.ഡി.പി. കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ പെൻഷൻ വിതരണം നടത്തി. ഭവാനീശ്വര കല്യാണമണ്ഡപ ഹാളിൽ നടന്ന പരിപാടി എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവും കേന്ദ്ര വനിതാ സംഘം രക്ഷാധികാരിയുമായ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.വൈ.പ്രസിഡന്റ് എ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.മുരളിധരൻ, സ്ക്കൂൾ മാനേജർ സി.പി.കിഷോർ, ഷൈൻ കൂട്ടുങ്കൽ ,പി .എസ്.സാഹാർദ്ദൻ, സി.കെ.ടെൽഫി, ദേവസ്വം മാനേജർ കെ.ആർ.മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്.

കൊച്ചി എസ്.എൻ.ഡി.പി. യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന പെൻഷൻ വിതരണം എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവും കേന്ദ്ര വനിതാ സംഘം രക്ഷാധികാരിയുമായ പ്രീതി നടേശൻ ഉദ്ഘാടനം ചെയുന്നു