കൊച്ചി:: എറണാകുളത്ത് നിന്നും രാമേശ്വരത്തേക്കുള്ള സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. എ.പി.ജെ അബ്ദുൾ കലാം സ്മാരകം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി, പാമ്പൻ പാലം എന്നിവ സന്ദർശിക്കാൻ അവസരമൊരുക്കുന്ന രീതിയിലാണ് സർവീസ്. മധുര മീനാക്ഷി അമ്മൻ ക്ഷേത്രം, ഏർവാടി ദർഗ, പഴനി എന്നിവടങ്ങളിലേക്കുളള തീർത്ഥാടകർക്കും പുതിയ സർവീസ് സൗകര്യപ്രദമാകും.
9 മുതൽ ഫെബ്രുവരി 27 വരെയാണു സ്പെഷ്യൽ സർവീസ്. വ്യാഴാഴ്ച രാത്രി 7ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച രാവിലെ 7.30ന് രാമേശ്വരത്ത് എത്തും. മടക്ക ട്രെയിൻ വെളളിയാഴ്ച വൈകിട്ട് 4ന് പുറപ്പെട്ടു ശനിയാഴ്ച രാവിലെ 4.30ന് എറണാകുളത്ത് എത്തും