വൈപ്പിൻ : നായരമ്പലം മാനാട്ട് പറമ്പ് തിരുഹൃദയ ദേവാലയത്തിലെ ഊട്ട്തിരുനാളായ ഇന്ന് രാവിലെ 6.30, 9.30, വൈകീട്ട് 3.30, 5.30 എന്നീ സമയങ്ങളിൽ ദിവ്യബലി. ഡൽഹി ഫരീദാബാദ് രൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചക്ക് 12 ന് ഫെറോന വികാരി ഫാ.പോൾ തുണ്ടിയിൽ നേർച്ച സദ്യ ആശീർവദിക്കും. മൂന്ന് മണി വരെ നേർച്ച സദ്യ തുടരും. അരലക്ഷം പേർക്കുള്ള നേർച്ച സദ്യയാണ് ഒരുക്കുന്നത്.
വികാരി ഫാ..നോർബിൻ പഴമ്പിള്ളി , ഫാ. ലിജോ ജോസ് ചുള്ളി , ഫാ. ധനുഷ്, ഫാ. ജെയിംസ്, ഫാ. ജോൺസൺ തോട്ടുങ്കൽ, ഫാ. പോൾ തുണ്ടിയിൽ, ഫാ. മാർട്ടിൻ ആൻറ്ണി, ഫാ. ആൽബിൻ ഫ്രാൻസിസ് തുടങ്ങിയവർ വിവിധ സമയങ്ങളിൽ ആരാധനക്ക് കാർമ്മികത്വം വഹിക്കും.